ചെറുപുഴ: പെരിങ്ങോം ഗവ. കോളജിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ദേശീയ വായനോത്സവത്തിന്റെ ഭാഗമായി കോളജ് ലൈബ്രറി വിഭാഗത്തിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പ്രദർശനം നടത്തിയത്.
വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനം നടന്നു. പുസ്തക പ്രദർശനം കോളജ് പ്രിൻസിപ്പൽ ഡോ. സി. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് വിഭാഗം മേധാവിയും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ഡോ. എ.വി. സുജാത അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ കെ.പി. സുരേഷ്കുമാർ, മലയാളം വിഭാഗം അധ്യാപിക സിന്ധു കിഴക്കാനിയിൽ, പിടിഎ വൈസ് പ്രസിഡന്റ് നാരായണൻ, എൻഎസ്എസ് വോളന്റിയർ സെക്രട്ടറി അഷ്മിത ഗംഗാധർ എന്നിവർ പ്രസംഗിച്ചു.